പോളിംഗ് സ്റ്റേഷന്റെ 100 മീറ്റര്‍ പരിധിക്കുള്ളില്‍ പ്രചാരണം, രാഷ്ട്രീയ പാര്‍ട്ടികളുടെ വോട്ടര്‍മാര്‍ക്കുള്ള സ്ലിപ് വിതരണ കൗണ്ടറും പൂര്‍ണമായും നിരോധിച്ചിരിക്കുന്നു. മുദ്രാവാക്യം വിളിക്കുക, പോസ്റ്റര്‍/ബാനര്‍ സ്ഥാപിക്കുക, ലഘുരേഖ വിതരണം ചെയ്യുക എന്നിവ അനുവദനീയമല്ല. വോട്ടര്‍മാരെ സ്വാധീനിക്കുന്ന രാഷ്ട്രീയ ചര്‍ച്ചകള്‍ പാടില്ല.
പോളിംഗ് ബൂത്തിന് സമീപം അനാവശ്യമായി കൂട്ടം ചേരരുത്. വോട്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍, അംഗീകൃത ഏജന്റുമാര്‍ മാത്രം അനുവദനീയമാണ്.
പോളിംഗ് സ്റ്റേഷനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം അനുവദനീയമല്ല. ഫോട്ടോ/വീഡിയോ എടുക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു.
പണം, സമ്മാനം എന്നിവ വാഗ്ദാനം ചെയ്യുന്നത് നിയമവിരുദ്ധമാണ്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നത് ശിക്ഷാര്‍ഹമാണ്.
പോളിംഗ് പ്രദേശം സൈലന്‍സ് സോണ്‍ ആയി കണക്കാക്കപ്പെടുന്നു. ഉച്ചത്തില്‍ സംസാരിക്കല്‍, ലൗഡ് സ്പീക്കര്‍ ഉപയോഗം, കലാപം സൃഷ്ടിക്കല്‍ എന്നിവ പാടില്ല.
വോട്ട് ചെയ്യാന്‍ സാധുവായ തിരിച്ചറിയല്‍ രേഖ (വോട്ടര്‍ ഐഡി, ആധാര്‍ മുതലായവ) കരുതണം.
പോളിംഗ് ബൂത്തിന് സമീപത്ത് ആയുധങ്ങള്‍ കൊണ്ടുവരുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു.
ക്യൂവില്‍ നില്ക്കുക, ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും നിര്‍ദേശങ്ങള്‍ പാലിക്കുക.